Breaking News

ത്യാഗരാജൻ ചാളക്കടവ് ചെറുകഥ അവാർഡിന് കൃതികൾ ക്ഷണിച്ചു


നീലേശ്വരം : അകാലത്തിൽ വിടപറഞ്ഞ പ്രശസ്ത എഴുത്തുകാരൻ ത്യാഗരാജൻ ചാളക്കടവിൻ്റെ സ്മരണാർത്ഥം ചങ്ങാതിക്കൂട്ടം "ത്യാഗരാജൻ ചാളക്കടവ് ചെറുകഥ അവാർഡ് " സംഘടിപ്പിക്കുന്നു.

2023 ജനുവരി 1 മുതൽ 2024 മാർച്ച് 31 വരെ പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിനാണ് അവാർഡ് നൽകുന്നത്.

10,001 രൂപയും ശിലാഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ് ജേതാവിന് ലഭിക്കുക. അവാർഡിന് വേണ്ടിയുള്ള കൃതികളുടെ 3 കോപ്പി വീതം - ശശീന്ദ്രൻ മടിക്കൈ, 

കൺവീനർ,

ത്യാഗരാജൻ ചാളക്കടവ്

ചെറുകഥ അവാർഡ് കമ്മറ്റി,

പി.ഒ. മടിക്കൈ,

കാസർഗോഡ്, 671314

എന്ന വിലാസത്തിൽ ജൂൺ 30 -നകം ലഭ്യമാക്കണം. പ്രശസ്തരായ സാഹിത്യകാരൻമാരുടെ നേതൃത്വത്തിലാണ് അവാർഡ് നിർണയം നടത്തുന്നത്. വായനക്കാർ, എഴുത്തുകാർ, പ്രസാധകർ എന്നിവർക്ക് കൃതികൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446738237 എന്ന നമ്പറിൽ ബന്ധപ്പെടുക.

No comments