Breaking News

സൂര്യ പുരുഷ സ്വയം സഹായ സംഘത്തിൻ്റെയും നിള സ്വയം സഹായ സംഘത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു


വെള്ളരിക്കുണ്ട് : ഉന്നതവിജയികളെ അനുമോദിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ Full A+ നേടിയ സൂര്യ ഫാമിലിയിലെ  അനന്തപദ്മനാഭൻ പി.വി, നിവേദിത പി. മുരളി, ജിഷ്ണുശങ്കർ പി. എം

എന്നിവർക്ക് കൂരാംകുണ്ട് സൂര്യ പുരുഷ സ്വയം സഹായ സംഘത്തിൻ്റെയും നിള സ്വയം സഹായ സംഘത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അനുമോദനം നൽകി 

സൂര്യ കുടുംബ സംഗമത്തിന് സൂര്യസംഘം സെക്രട്ടറി പി.എസ് ബാബു സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്  പി.വി. ഷാജി അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് തഹസീൽദാർ മുരളി പി വി ഉദ്ഘാടനം ചെയ്തു

കെ.വി.നാരായണൻ, ഭാസ്കരൻ പി.വി, സണ്ണി പുന്നൂസ് എന്നിവർ ഉപഹാരസമർപ്പണം നടത്തി. മനോജ് ഇ.കെ, നിള സംഘം സെക്രട്ടറി അശ്വതി സുനിൽ, പ്രസിഡണ്ട് ബിന്‌ധ്യാ മനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി. ഗിരീഷ് ടി. എൻ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി

No comments