Breaking News

കാസര്‍ഗോഡിന് ഇന്ന് 40-ാം പിറന്നാള്‍


1984 മെയ് 24-ന് രൂപീകൃതമായ കാസര്‍കോട് ജില്ലയ്ക്ക് ഇന്ന് 40-ാം പിറന്നാള്‍. പശ്ചിമഘട്ട മലനിരകള്‍ക്കും അറബിക്കടലിനുമിടയില്‍ കര്‍ണ്ണാടകയോട് തൊട്ടുരുമ്മി നില്‍ക്കുന്ന കേരളത്തിന്റെ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന 14-ാമത് ജില്ലയാണ് കാസര്‍കോട്. മലയാളത്തിന് പുറമെ തുളു, ഉര്‍ദു, ബ്യാരി, കൊങ്കണി, മറാഠി, കന്നഡ എന്നീ ഭാഷാ ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്നത് കൊണ്ടു തന്നെ സപ്തഭാഷാ ഭൂമി എന്നും കാസര്‍ഗോഡ് ജില്ല പൊതുവില്‍ അറിയപ്പെടുന്നു.

No comments