Breaking News

കാസർകോടിന് 40 വയസ് 40 വൃക്ഷത്തൈകൾ നട്ട് ജില്ലാകളക്ടർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു


കാസർകോട് : എല്ലാ വകുപ്പുകളുടെയും വിവിധ ക്ഷേമ സേവന പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് കൃത്യമായി ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും അതിനായി എല്ലാ ജീവനക്കാരും  പ്രയത്നിക്കണമെന്നും ജില്ലാകളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.കാസർകോട് ജില്ലയുടെ നാല്പതാം വാർഷിക ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ' കാസർകോട് ജില്ല രൂപീകരിച്ച് നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും കാസർകോട് ജില്ലക്കാരായ സർക്കാർ ജീവനക്കാർ കുറവാണ്. ഇതുപോലെ നിരവധി പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണേണ്ടതുണ്ട്. സർക്കാർസേവനം എല്ലാവരിലും എത്തുമെന്ന് ഉറപ്പുവരുത്തുന്നതിന് എല്ലാ വകുപ്പുകളും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാ കളക്ടർ ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിരത്തിൻ്റെ തൈനട്ട്  ഉദ്ഘാടനം നിർവ്വഹിച്ചു. 

സാമൂഹിക വനവൽക്കരണ വിഭാഗം അസി.സ്റ്റൻ്റ് കൺസർവേറ്റർ എ ഷജ്ന ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. അസി. ഇൻഫർമേഷൻ ഓഫീസർ എപി ദിൽന മധുസൂദനൻ  സംസാരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ നാല്പത് വൃക്ഷത്തൈകൾ നട്ട് ജില്ലയുടെ നാല്പതാം വാർഷികം ആഘോഷിച്ചു



എൻ എസ് എസ് വളണ്ടിയർമാർ

നിലം ഒരുക്കി

 തൈകൾ നട്ടു. 


ജില്ലയുടെ നാല്പതാം വാർഷിക  ജില്ലാതല   ഉദ്ഘാടനത്തിന്

കാസർകോട് ഗവ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികളാണ് വൃക്ഷത്തൈകൾ നടാൻ നിലം ഒരുക്കാൻ മുന്നിട്ടിറങ്ങിയത്. . നെഹ്റു യുവ കേന്ദ്ര ജില്ലാ പ്രോഗ്രാം ഓഫീസർ പി. അഖിൽ പ്രതിനിധി എസ് സുസ്മിത ഗവൺമെൻറ് കോളേജ് എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി പി രേവതി എൻഎസ്എസ് വോളണ്ടിയർമാരായ നബീസത്തുൽ മിസ്രിയ , ഖദീജ ശബ്നം,ഫാത്തിമ ഷഫീന ഫാത്തിമഷസിയ മറിയുമത്ത് സീനത്ത് എന്നിവർ പങ്കെടുത്തു വിദ്യാർത്ഥികൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് പരിസരത്ത് കുറ്റ്യാട്ടൂർ മാവിൻ തൈകൾ നട്ടു..

No comments