Breaking News

നാഷണല്‍ ഹൈവേ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും മാവുങ്കാലിലേക്ക് പ്രവേശിക്കുന്ന ജംങ്ഷനില്‍ അടിപ്പാത നിര്‍മ്മിക്കുക, മാവുങ്കാല്‍ ജംങ്ഷന്‍ മുതല്‍ ഫ്ലൈ ഓഫര്‍ വരെയുള്ള ഭാഗത്ത് 9 മീറ്റര്‍ വീതിയില്‍ ഡബിള്‍ ലൈന്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിയ്ക്കുക, മഴക്കാലത്ത് കുന്നില്‍ മുകളില്‍ നിന്ന് വിവിധ ഭാഗങ്ങളിലൂടെ വെള്ളം മാവുങ്കാല്‍ ടൗണില്‍ ഒഴുകിയെത്തി വെള്ളം കയറുന്നത് ഒഴിവാക്കാന്‍ ഓവുചാല്‍ പണി പൂര്‍ത്തികരിക്കുക തുടങ്ങിയ പ്രമേയം ഉയര്‍ത്തി പിടിച്ച് കൊണ്ട് നാഷണല്‍ ഹൈവേ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാലില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.വി.ബാബു, പി.പത്മനാഭന്‍, മഞ്ഞം പൊതിവീര മാരുതി ക്ഷേത്രം പ്രസിഡണ്ട് രവീന്ദ്രന്‍ മാവുങ്കാല്‍, ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജയരാജ് നമ്പ്യാര്‍, മാവുങ്കാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ലോഹിതാക്ഷന്‍ ആര്‍, എന്‍ അശോക് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എം.വി മധു, ശ്രീദേവി ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.പ്രദീപ് കുമാര്‍ മാവുങ്കാല്‍ സ്വാഗതവും, വൈശാഖ് മാവുങ്കാല്‍ നന്ദിയും പറഞ്ഞു.

No comments