Breaking News

ഒടയംചാൽ അട്ടേങ്ങാനത്ത് വീടിന് മുകളിലേക്ക് കാർ മറിഞ്ഞു ; യാത്രക്കാർ അത്ഭുതകരമായി രാക്ഷപ്പെട്ടു


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ അട്ടേങ്ങാനത്ത് വീടിന് മുകളിലേക്ക് കാർ മറിഞ്ഞു. അപകടത്തിൽ അധ്യാപകനും ഭാര്യക്കും പരിക്കേറ്റു. വീടിൻറ സൺഷൈഡിൽ ഇടിച്ച് നിന്ന് തൂങ്ങി

കിടക്കുന്ന കാറിൽ നിന്നും ദമ്പതികൾ രക്ഷപ്പെട്ടത് അൽഭുതകരമായി. ഇന്ന് ഉച്ചയോടെയാണ് അപകടം. കോടോം അംബേദ്ക്കർ ഗവ. ഹയർ സെക്കൻററി സ്കൂളിലെ ഹയർ സെക്കൻററി വിഭാഗം അധ്യാപകൻ ഹരീഷും (40) ഭാര്യയും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അട്ടേങ്ങാനം കാരക്കാടിലെ കുഞ്ഞിക്കണ്ണൻറെ മകൻ സുഭാഷിന ്റെ വീടിന് മുകളിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറിയത്. ഒടയംചാൽ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ അട്ടേങ്ങാനം ടൗണിൽ എത്തുന്നതിന് മുൻപുള്ള വളവിൽ വെച്ച് നിയന്ത്രണം വിട്ട് വലതു ഭാഗത്തേക്ക് പാഞ്ഞ് പോയി താഴ്ഭാഗത്തുള്ള സുഭാഷിൻറെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. സൺഷേഡിലും ഇട്ടയിലുമായി തട്ടി നിൽക്കുന്ന കാറിൽ നിന്നും സാഹസികമായാണ് ഹരീഷിനെയും ഭാര്യയെയും പുറത്തെത്തിച്ചത്. വീടിന് മുകളിലൂടെയാണ് രണ്ട് പേരെയും രക്ഷിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments