Breaking News

പുല്ലൂർ പെരളത്ത് മിനിലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു



കാഞ്ഞങ്ങാട് : മിനിലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. പുല്ലൂർ മാടിക്കാൽ കുറുമ്പാ നത്തെ രാമൻ, പാർവതി ദമ്പതികളുടെ മകൻ കൃഷ്ണദാസ് (45)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പുല്ലൂർ പെരളത്ത് വെച്ചാണ് അപകടം. യുവാവ്

സഞ്ചരിച്ച സ്കൂട്ടിയിൽ മിനി ലോറിയിടിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് അവധിക്ക് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ഭാര്യ ദിവ്യ. മക്കൾ:ദൃശ്യ, ശ്രദ്ധ. സഹോദരങ്ങൾ: ജയൻ കൃഷ്ണകുമാർ (ഇരുവരും ഗൾഫ്) അംബിക,ചന്ദ്രിക.

No comments