Breaking News

മലയോരമേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണം ; കേരളവ്യാപാരി വ്യവസായി ഏകോപനസമിതി പുങ്ങംചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു





പുങ്ങംചാൽ : മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രാദേശങ്ങളിലെ ദുരിതങ്ങൾ പരിഹരിക്കുവാൻ അധികൃതർ തയ്യാറാവണമെന്നും വ്യാപാര മേഖലയിലെ ഓൺ ലൈൻ കടന്നു കയറ്റത്തിനെതിരെ നടപടി വേണമെന്നും അനധികൃത കച്ചവടങ്ങൾ തടയണമെന്നും കേരളവ്യാപാരി വ്യവസായി ഏകോപനസമിതി പുങ്ങംചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.


യോഗം ജില്ലാ പ്രസിഡന്റ് കെ.. അഹമ്മദ് ഷെരീഫ് ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അശോകൻ നാട്ടക്കൽ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട് ,  സെക്രട്ടറി ആന്റോ പുന്നക്കുന്ന്.റോയ് ജോസഫ്.പി. വേണു ഗോപാൽ. തബാൻ നായർ പൂജാരി. സുനിത.. നിർമ്മല രഘു. തുടങ്ങിയവർ പ്രസംഗിച്ചു..

No comments