Breaking News

തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരെയും വെറുതെ വിടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍


തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി. പണം തട്ടിയവരെ തനിക്കറിയാം. ആരെയും വെറുതെ വിടില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് മുന്‍ ഡിസിസി പ്രസിഡന്റ് പെരിയ ഗംഗാധരന്‍ നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 'മണ്ഡലം പ്രസിഡന്റുമാര്‍ക്കും ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കും യുഡിഎഫിനുമെല്ലാം പണം കൃത്യമായി നല്‍കി. എന്നാല്‍ ബുത്തില്‍ കൊടുക്കേണ്ട പണം തട്ടിയെടുത്തു. ഇവര്‍ക്കെതിരെ നടപടി വേണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. എന്നെ തോല്‍പ്പിക്കാന്‍ പലരും ശ്രമിച്ചു.' - രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ കുടി പങ്കെടുത്ത ചടങ്ങിലായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം.


No comments