Breaking News

അവധിക്കാല സപെഷ്യൽ പ്രതിവാര ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണം: ഇ ചന്ദ്രശേഖരൻ എം എൽ എ




കാഞ്ഞങ്ങാട് : മംഗലാപുരം സെൻട്രൽ- കോയമ്പത്തൂർ പ്രതിവാര സപെഷ്യൽ വണ്ടിക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇ ചന്ദ്രശേഖരൻ എം എ എൽ എ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്ത് നൽകി.

മംഗലാപുരം സെൻട്രലിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുന്ന പുതുതായി അനുവദിച്ച പ്രതിവാര സ്പെഷ്യൽ തീവണ്ടി ശനിയാഴ്ച രാവിലെ 9.30 ന് ആണ് മംഗലാപുരത്ത് നിന്നും പുറപ്പെടുന്നത്. ഞായറാഴ്ച രാവിലെ 6.55 മണിക്ക് കോയമ്പത്തൂരിൽ എത്തുന്ന വണ്ടിക്ക് കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തലശ്ശേരി , കണ്ണൂർ എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലിൽ വടകര കോഴിക്കോട് എന്നിവിടങ്ങളിലും നിലവിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. കാഞ്ഞങ്ങാടിനേക്കാളും 15 വണ്ടികൾ കൂടുതൽ സ്റ്റോറ്റോപ്പുകൾ ഉള്ള കാസർകോട് സ്റ്റേഷനോളം തന്നെ വരുമാനമുള്ള സ്റ്റേഷനാണ് കാഞ്ഞങ്ങാട്. സംസ്ഥാനത്ത് തന്നെ വരുമാന കൂടുതലുള്ള 25 സ്റ്റേഷനുകൾ എടുത്താൽ അതിൽ കാഞ്ഞങ്ങാട് ഉണ്ട്. ജില്ലയിൽ ഏറ്റവുമധികം യാത്രക്കാർ ഉള്ള ഒരു സ്റ്റേഷൻ കൂടിയാണ് കാഞ്ഞങ്ങാട്. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഒന്നിൽ കൂടുതൽ സ്‌റ്റേഷനുകൾക്ക് പ്രതിവാര സ്പെഷ്യൻ ട്രൈയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചപ്പോൾ ജില്ലയിലെ പ്രധാന സ്റ്റേഷനായ കാഞ്ഞങ്ങാടിനെ ഒഴിവാക്കിയത് ഒരു തരത്തിലും യോജിക്കാൻ സാധിക്കുന്നതല്ല എന്നും എം എൽ എ പറഞ്ഞു.

മഞ്ഞംപൊതി കുന്ന്, റാണീപുരം, ബേക്കൽ ഫോർട്ട് തുടങ്ങിയ ഇടങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്റ്റേഷൻ കൂടിയാണ് കാഞ്ഞങ്ങാട്. കാഞ്ഞങ്ങാടിൻ്റെ ഇത്തരം പ്രത്യേകതകൾ പരിഗണിച്ച് കാഞ്ഞങ്ങാട് സ്റ്റേഷന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എം എൽ എ ഡിവിഷണൽ മാനേജർക്ക് കത്ത് നൽകിയത്.

No comments