Breaking News

ബേക്കൽ കോട്ടയിലെത്തിയ യുവാവിനെയും പെൺ സുഹൃത്തിനെയും അക്രമിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്തു


ബേക്കൽ കോട്ട കാണാൻ എത്തിയ യുവാവിനെയും പെൺ സുഹൃത്തിനെയും അക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്തു. കാറടുക്ക നാരമ്പാടി മുണ്ടോൾ മൂലയിലെ കൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനും (19) വനിത സുഹൃത്തുമാണ് അക്രമത്തിന് ഇരയായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ബേക്കൽ കോട്ടയുടെ കാർ പാർക്കിംഗ് ഏരിയയിൽ വച്ചാണ് നാലുപേർ ഇവരുടെ കാർ തടഞ്ഞു നിർത്തി. രണ്ടുപേരെയും കാറിൽ നിന്നും വലിച്ചു പുറത്തിട്ട് മർദ്ദിച്ച് ഉണ്ണിയുടെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ കൈ ചൈനും യുവതിയുടെ കയ്യിൽ ഉണ്ടായിരുന്ന 5000 രൂപയും തട്ടിയെടുത്തത്. സംഭവത്തിൽ ഉണ്ണികൃഷ്ണന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

No comments