Breaking News

കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിന് പിലിക്കോട് അരങ്ങുണർന്നു നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു





ചെറുവത്തൂർ: സ്ത്രീധന പീഡനത്തിനതിരെ ക്യാമ്പൈൻ കുടുംബശ്രീ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ. ഷംസീർ പറഞ്ഞു. കുടുംബശ്രീ

അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന സർഗോത്സവമായ അരങ്ങ് 2024 കാസർകോട് ജില്ലയിലെ പിലിക്കോട് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ
എം. രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ സംഘടനയാണ്. സ്ത്രീശാക്തീകരണത്തിന് രൂപീകരിച്ച സംഘടന ലക്ഷകണക്കിന് കുടുംബിനികളുടെ ജീവിതത്തെ ഗുണപ്രദമായി മാറ്റിയെന്ന് സ്പീക്കർ പറഞ്ഞു

ഇത്തവണ

തെരഞ്ഞെടുപ്പിന് കുടുംബശ്രീ പോളിംഗ് ഉ ദ്യോഗസ്ഥർക്ക് ഭക്ഷണം നൽകിഅഭിനന്ദനാർഹമായ നേട്ടമുണ്ടാക്കി.

ആധുനിക സാങ്കേതിക മേഖലയിൽ ഉൾപ്പടെ കുടുംബശ്രീ കൈവെക്കാത്ത മേഖലയില്ല ആർക്കും നിഷേധിക്കാൻ കഴിയാത്ത നിലയിലാണ് കുടുംബശ്രീ വളർന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീസംവരണം നിലവിൽ വരുന്നതിൽ കുടുംബശ്രീ നേതൃത്വഗുണം സഹായകമായി. കുടുംബശ്രീ

ജീവിതത്തിൻ്റെ ഭാഗമായി മാറി. സ്ത്രീശക്തി അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറി.

ഭരണഘടനപഠിച്ച ഒരാൾക്കും സ്ത്രീകളെ ബഹുമാനിക്കാതിരിക്കാനാവില്ല സ്ത്രീപദവിയെ ഉയർത്തുന്നതിൽ കുടുംബശ്രീ വലിയ പങ്കുവഹിച്ചുവെന്ന് നിയമസഭ സ്വീക്കർ പറഞ്.

സ്ത്രീധനത്തിൻ്റെ പേരിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടവരരുത്. സ്ത്രീധന പീഡനത്തിനെതിരെ ക്യാമ്പൈൻ കുടുംബശീഏറ്റെടുക്കണം കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾ സ്ത്രീധനത്തിനെതിരെ രംഗത്തുവരണം. സ്പീക്കർ പറഞ്ഞു.




വർണാഭമായ ഘോഷയാത്ര കാലിക്കടവ് മൈതാനത്തിൽ സംഗമിച്ച ശേഷമാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.




. എം രാജഗോപലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് ആമുഖ പ്രഭാഷണം നടത്തി.. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ലോഗോ സമ്മാനദാനം നിര്‍വ്വഹിച്ചു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേര്‍ണിങ് ബോഡി അംഗം കണ്ണൂർ ജില്ലാ പഞ്ചായത്ത പ്രസിഡണ്ട്പി'.പി ദിവ്യ, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, വിശിഷ്ടാതിഥികളായി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, , കാഞ്ഞാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ഉഷ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.പി ഉഷ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പര്‍ ടി.കെ രവി, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കെ. എസ് ബിന്ദു, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ വി.പി.പി മുസ്തഫ, പിലിക്കോട് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പി. ശാന്ത, വലിയ പറമ്പ് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഇ.കെ ബിന്ദു, ചെറുവത്തൂര്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ. ശ്രീജ, നീലേശ്വരം സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, കയ്യൂര്‍ ചീമേനി സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ആര്‍.രജിത, പടന്ന സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സി. റീന, തൃക്കരിപ്പൂര്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ മാലതി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡി. ഹരിദാസ് നന്ദിയും പറഞ്ഞു.

No comments