Breaking News

നടി നൂർ മാളബിക ദാസ് മരിച്ച നിലയിൽ; മരണവിവരം പുറത്തുവന്നത് നാല് ദിവസങ്ങൾക്ക് ശേഷം




മുംബൈ: ബോളിവുഡ് നടി നൂർ മാളബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി.

No comments