Breaking News

ഗോവണിയില്‍ നിന്ന് തെന്നിവീണ് കണ്ണൂർ സ്വദേശിയായ വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു


അബുദാബി: യുഎഇയിലെ അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23) ആണ് മരിച്ചത്. 

ഗോവണിയിൽ നിന്ന് തെന്നി വീണാണ് അന്ത്യം സംഭവിച്ചത്. അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെസി ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങൾ: റോഷൻ, റൈഹാൻ.

No comments