Breaking News

വിവിധ വിഷയങ്ങളിൽ ബളാൽ ഗ്രാമപഞ്ചായത്ത്‌ വികസന സമിതി ശിൽപ്പ ശാല സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : തരിശ് രഹിത കുടുംബ കൂട്ടം. പൊതു ഇട പരി പാലനം. മനുഷ്യ വിഭവ പരിപാലനം. വൃത്തിയും ശുചിത്വവുമുള്ള കുടുംബ കൂട്ടം. കുടുംബത്തിന്റെ അതിർത്തി നിർണ്ണയിക്കൽ തുടങ്ങിയ വിഷയത്തിൽ ബളാൽ ഗ്രാമപഞ്ചായത്ത്‌ വികസന സമിതി ശിൽപ്പ ശാല സംഘടിപ്പിച്ചു..

പഞ്ചായത്തിലെ പതിനാറു വാർഡുകളിൽ നിന്നുമുള്ള ജന പങ്കാളിത്തത്തോ ടെ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന ശിൽപ്പ ശാല പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി. ഇ. ഒ. മദൻ മോഹൻ ക്ലാസ് എടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൽ കാദർ. അംഗങ്ങളായ ജോസഫ് വർക്കി. ബിൻസി ജെയിൻ. ശ്രീജ രാമചന്ദ്രൻ. സന്ധ്യ ശിവൻ. വിനു കെ. ആർ. വിഷ്ണു.കെ. ജെസ്സി ചാക്കോ.അജിത. കെ. പഞ്ചായത്ത് സെക്രട്ടറി അജയഘോഷ്. വികസനസമിതി കൺ വീനർ ജോർജ്ജ് തോമസ് എന്നിവർ പ്രസംഗിച്ചു...

No comments