Breaking News

'ജില്ലയിൽ വടംവലി അക്കാദമി തുടങ്ങണം': കാസർകോട് ജില്ലാ വടംവലി അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം


കാഞ്ഞങ്ങാട് : ഓരോ വർഷവും നിരവധി നാഷണൽ താരങ്ങളെ സൃഷ്ടിക്കുന്ന  കാസർകോട് ജില്ലയിൽ വടംവലി അക്കാദമി തുടങ്ങണമെന്നും  കാഞ്ഞങ്ങാട്ടെ ഇൻ്റർസ്റ്റേഡിയം എത്രയും വേഗം  പണി പൂർത്തികരിച്ച്   കയിക താരങ്ങൾ തുറന്ന് കൊടുക്കണ മെന്നും കാസർകോട് ജില്ലാ വടംവലി അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

 സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ്  കെ പി . അരവിന്ദാക്ഷൻ അധ്യക്ഷൻ വഹിച്ചു.ജില്ലാ സെക്രട്ടറി ഇൻ ചാർജ് രതീഷ് വെള്ളച്ചാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന വൈസ്  പ്രസിഡൻ്റ്  പ്രൊഫസർ പി. രഘുനാഥ്, ജോയിൻ്റ്  സെക്രട്ടറി പ്രവീൺ മാത്യു,  ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം  അനിൽ ബങ്കളം എന്നിവർ സംസാരിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറിൽ സുനിൽ നോർത്ത് കോട്ടച്ചേരി നന്ദി പറഞ്ഞു.

No comments