Breaking News

ബേക്കൽ കോട്ട കാണാനെത്തിയവരെ അക്രമിച്ച് പണം തട്ടിയവർ പിടിയിൽ


ബേക്കല്‍ കോട്ട കാണാന്‍ എത്തിയ യുവാവിനെയും പെണ്‍ സുഹൃത്തിനെയും അക്രമിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. പള്ളിക്കരയിലെ അബ്ദുള്‍ വാഹിദ്(25), ഹദ്ദാദ് നഗറിലെ അഹമ്മദ് കബീര്‍(26), മൗവ്വല്‍ കോളനിയിലെ ശ്രീജിത്ത്(26) എന്നിവരെയാണ് ബേക്കല്‍ സിഐ അരുണ്‍ഷായുടെ നേതൃത്വത്തില്‍ എസ്ഐ വി.കെ മനീഷും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നരയോടെ ബേക്കല്‍ കോട്ടയുടെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് സംഭവം. കാറഡുക്ക നാരമ്പാടി മുണ്ടോള്‍മൂലയിലെ യുവാവും പെണ്‍ സുഹൃത്തുമാണ് പിടിച്ചുപറിക്ക് ഇരയായത്.


No comments