Breaking News

32.5 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ; ഇരിട്ടി കൂട്ടുപുഴ ചെക്‍പോസ്റ്റിൽ ഒരു മാസത്തിനിടെ 20 കേസുകൾ


കണ്ണൂർ: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് അറസ്റ്റിലായത്. 32.5 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. ഇയാൾ കാറിൽ മയക്കുമരുന്നുമായി കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 

No comments