Breaking News

കണ്ണൂരിൽ യുവാവിനെ കാറിൽ തട്ടികൊണ്ടുപോയ കേസ് പാണത്തൂർ സ്വദേശികൾ അറസ്റ്റിൽ



കണ്ണൂർ: സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പാണ ത്തൂർ സ്വദേശികൾ അറസ്റ്റിൽ. പാണത്തൂർ സ്വദേശികളായ റിയാസ് (33), അമർ (20), ഉനൈസ് (25), ജോബിഷ് (29), ഷമ്മാസ് (20) എന്നിവരെയാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകലിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ചക്കരക്ക ല്ല്, ചെക്കിക്കുളം സ്വദേശിയായ വാഹനബ്രോക്കർ സുറി(42)നെയാണ് ഇന്നലെ രാവിലെ 10 മണിയോടെ തട്ടിക്കൊണ്ടു പോയത്. മുണ്ടേരിയിൽ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്താണ് സംഭവം പോലീസിനെ അറിയിച്ചത്. കാറിന്റെ നമ്പർ കേന്ദ്രീകരി ച്ച് നടത്തിയ അന്വേഷണത്തിൽ അക്രമികൾ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായി വാർത്ത പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട അക്രമികൾ ഭീമനടിയിൽ കാർ നിർത്തുകയും സുറൂറിനെ കണ്ണൂർ ഭാഗത്തേക്കുള്ള കെ.എസ്.ആ ർ.ടി.സി ബസിൽ കയറ്റിവിടുകയായിരുന്നു. ഇതിനിടയിൽ കാറിനെ പിന്തുടർന്നെത്തിയ ചക്കരക്കല്ല് പോലീസ് അക്രമിസം ഘത്തിൽപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നുള്ള വിവരമാണ് കൂട്ടുപ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.

No comments