Breaking News

ഖത്തര്‍ കെഎംസിസി മുന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ കരീം ഇ.ടി അന്തരിച്ചു


അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനും ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡണ്ടുമായ തളങ്കര പതിക്കുന്ന് സ്വദേശിയും ഫോര്‍ട്ട് റോഡില്‍ താമസകാരനുമായ അബ്ദുള്‍ കരീം ഇ.ടി (67) അന്തരിച്ചു. ഖത്തറിലെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്നിരുന്ന കരീം ഖത്തര്‍ കാസര്‍കോടിയന്‍ കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളും എംഎസ്എഫ് കാസര്‍കോട് താലൂക്ക് പ്രസിഡണ്ടുമായിരുന്നു. പരേതരായ ടി.ഇബ്രാഹിമിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സാബിറ ചൂരി, മക്കള്‍: ഷഹല (ദുബൈ), ഷഹന (ഖത്തര്‍), ശബ്ദ മരുമക്കള്‍: ശംസീര്‍ (ദുബൈ), ഖാലിദ് (ഖത്തര്‍), സഹോദരങ്ങള്‍: അഹ്‌മദ് ഇ.ടി. അബ്ദുല്ല ഇ.ടി.


No comments