Breaking News

തുടർച്ചയി ഏഴാം തവണയും ബെസ്റ്റ് പെർഫോം അവാർഡ് കരസ്ഥമാക്കി കൊന്നക്കാട് മുട്ടോം കടവിലെ വനിതാ പോസ്റ്റ് മാസ്റ്റർ സിനിമോൾ ജോർജ്


കൊന്നക്കാട് :കാസറഗോഡ് പോസ്റ്റൽ ഡിവിഷനിൽ തുടർച്ചയായി ഏഴാം വർഷവും ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാർക്കുള്ള ബെസ്റ്റ്  പെർഫോം അവാർഡ് മുട്ടോം കടവ് പോസ്റ്റ് ഓഫീസിലെ സിനിമോൾ ജോർജ് കരസ്ഥമാക്കി. കർഷകരും കർഷക തൊഴിലാളികളും പ്രാധാനമായുള്ള മലയോരത്തെ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് നാടും നാട്ടുകാരും . കാലം മാറിയിട്ടും തപാൽ ഓഫീസുകൾക്ക് മലയോരത്ത് ഇന്നും സ്വീകാര്യത ഏറെയാണ്‌ എന്നതിന്റെ തെളിവ് കൂടിയാണ് ഗ്രാമ പ്രദേശത്തെ ഈ തപാൽ ഓഫീസിനെ ഇന്നും ഇടപാടുകാർ ചേർത്ത് നിർത്തുന്നതും. 

No comments