Breaking News

പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് 38 വർഷം തടവും പിഴയും


മഞ്ചേരി: പന്ത് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 38 വർഷം തടവും 3.35 ലക്ഷം രൂപ പിഴയും. കൊണ്ടോട്ടി പുതുക്കോട് പേങ്ങാട് സൈതലവി (45)യെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2023 സെപ്റ്റംബറിലായിരുന്നു സംഭവം. മൈതാനക്ക് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പണിതീരാത്ത കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, പ്രകൃതി വിരുദ്ധ പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ.


No comments