Breaking News

ബൈക്ക് മോഷണം : പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യം പുറത്തുവിട്ട് നീലേശ്വരം പോലീസ്


ബൈക്ക് മോഷണക്കേസിലെ പ്രതിയെ കണ്ടെത്താന്‍ ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ട് നീലേശ്വരം പൊലീസ്. രാജാ റോഡിലെ പരിപ്പുവട വിഭവശാലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഒരു മാസം മുമ്പാണ് മോഷണം പോയത്. പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പയ്യന്നൂരിലെ എം.വി.സതീശന്റെ ബൈക്കാണ് മോഷണം പോയത്. വിവരം ലഭിക്കുന്നവര്‍ 0467-2280240, 9497980928 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.


No comments