പൈതല്‍ മലയിലേക്ക് ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ലു വഴിയുള്ള പ്രവേശനം പുനരാരംഭിച്ചു
ഉത്തര കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന മണ്‍സൂണ്‍-സാഹസിക വിനോദ സഞ്ചാരത്തിന് പേര് കേട്ട പൈതല്‍ മലയിലേക്ക് ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ലു വഴിയുള്ള പ്രവേശനം പുനരാരംഭിച്ചു. രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാത നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാലാണ് മാസങ്ങളായി ഈ വഴിക്കുള്ള പ്രവേശനം നിര്‍ത്തിവച്ചിരുന്നത്. നിബിഢ വനത്തിലൂടെ കാല്‍നടയായി പൈതല്‍ മലയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കുന്നതിനായി നൂറു കണക്കിന് സഞ്ചാരികള്‍ ആണ് കേരളത്തിനകത്തും പുറത്തുനിന്നും എത്തുന്നത്. രാവിലെ 9മണി മുതല്‍ 3മണി വരെ ആണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
No comments