Breaking News

ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച കുമ്പള സ്വദേശിയായ വയോധികന്റെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു


ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18ലക്ഷം രൂപ നഷ്ടമായി. കുമ്പള കോയിപ്പാടി പെർവാട്ടെ അരുണാലയത്തിൽ സഹദേവന്റെ (71 ) 18 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെയാണ് സഹദേവൻ മാർച്ച് 25 മുതൽ മെയ് 22 വരെയുള്ള ദിവസങ്ങളിൽ പലതവണകളിലായി 18 ലക്ഷം രൂപ നിക്ഷേപിച്ചത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് സഹദേവന്റെ പരാതിയിൽ മീര പട്ടേൽ, വിവേക് പട്ടേൽ എന്നിവർക്കെതിരെ കേസെടുത്ത് കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.

No comments