Breaking News

ഓൺലൈൻ തട്ടിപ്പിൽ യുവാവിന്റെ 19 ലക്ഷം നഷ്ടപ്പെട്ടു ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. പാലാവയൽ സ്വദേശി ജെറിനാണ് പണം നഷ്ടമായത്.ഓൺലൈൻ ലിങ്ക് വഴി ജോലി വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികൾക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. . ഈ മാസം ഒന്നിനും 12നുമിടയിൽ ബന്ധപ്പെടുകയും 1902752 രൂപ തട്ടിയെടുക്കുകയുമായിരുന്നു.വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്ലാറ്റ് ഫോം ആണെന്ന് പറഞ്ഞാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്.http:/www.plexmovie - filim.com/Index എന്ന ലിങ്ക് വഴിയാണ് ജോലി വാഗ്ദാനം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ ഇന്ദ്രജിത്ത്,ദീപ്തി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

No comments