Breaking News

പ്ലാച്ചിക്കര പൊതുജന വായനശാലയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

 


വെള്ളരിക്കുണ്ട് : പൊതുജന വായനശാല പ്ലാച്ചിക്കരയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ജില്ല എക്സിക്യൂട്ടീവ് അംഗം  രമണി രവി ഉദ്ഘാടനം ചെയ്തു, താലൂക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ്‌ ജോസ് സെബാസ്റ്റ്യൻ ഉപഹാര സമർപ്പണം നടത്തി. പ്രസ്തുത പരിപാടിയിൽ ഗ്രന്ഥശാല പ്രസിഡണ്ട് അനിൽ കെ കെ വി അധ്യക്ഷത വഹിച്ചു. വന സംരക്ഷണ സമിതി പ്രസിഡന്റ്‌ ടി. എ. ബാലകൃഷ്ണൻ ,അംഗണവാടി ടീച്ചർ എൽസമ്മ ജോർജ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ഗ്രന്ഥാലയം സെക്രട്ടറി സുജിത് കെ സ്വാഗതവും ലൈബ്രറിയേൻ സുഷമ കെ നന്ദിയും അർപ്പിച്ചു.

No comments