Breaking News

ജീവകാരുണ്യ പ്രവർത്തകൻ ജോൺ പി.എസ് അന്തരിച്ചു മാലോം ചുള്ളി ആകാശപ്പറവകളിൽ ഏറെക്കാലം അന്തേവാസിയായിരുന്നു


വെള്ളരിക്കുണ്ട് :  ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹ ശ്രദ്ധ പിടിച്ചു പറ്റിയ ജോൺ പി.എസ്. അന്തരിച്ചു.

ഫാ. ജോർജ് കുറ്റിക്കൽ(കുറ്റിക്കലച്ചൻ 1993 -ൽ ആരംഭം കുറിച്ച ജീവ കാരുണ്യ പ്രസ്ഥാനമായ  ആകാശപ്പറവകളുടെ ആദ്യ അംഗമായിരുന്നു ജോൺ  

തെരുവുകളിൽ കഴിയുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാൻ കുറ്റിക്കലച്ചൻ സ്ഥാപിച്ച ആശ്രമങ്ങളാണ് ആകാശപ്പറവകൾ  തെരുവിൽ ഭിക്ഷാടനവുമായി നടന്ന ജോണിനെച്ചേർത്ത് കുറ്റിക്കലച്ചൻ  ആകാശപ്പറവകൾക്ക് തുടക്കം കുറിച്ചു

അന്ധനായിരുന്ന ജോൺ തെരുവിൽ നിന്നു തന്നെ കണ്ടെത്തിയ ജീവിത സഖി ആലീസും അന്ധയായിരുന്നു. ഇരുവരും അന്ധരായിരുന്നെങ്കിലും ആ വിധി വേദനയെ അംഗീകരിച്ചും മറന്നും സമൂഹത്തിനു വേണ്ടി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വച്ചു . ആലീസ് കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചു . ആകാശപ്പറവകളുടെ അംഗങ്ങളുടെ അഖിലേന്ത്യാ കൂട്ടായ്മയുടെ ദേശീയ പ്രസിഡണ്ടായിരുന്നു ജോൺ . അവസാനകാലം വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു

വാർധക്യ സഹജമായ അസുഖങ്ങളാൽ ഏറെക്കാലമായി ബുദ്ധിമുട്ടിലായിരുന്നു . മലയാറ്റൂർ ആശ്രമത്തിലും പാലാ മരിയസദൻ ആശ്രമത്തിലുമായി കഴിയവേ ഇന്ന് പുലർച്ച  6.30 ന് കോട്ടയം പാലാ മരിയ സദനനത്തിൽ വച്ചായിരുന്നു അന്ത്യം

കാസഗോട്ടെ മാലോം ചുള്ളി ആകാശപ്പറവകളിൽ ഏറെക്കാലം അന്തേവാസിയായിരുന്നു . സംസ്കാരം പിന്നീട് രണ്ടു ആൺമക്കളും ഒരു മകളുമുണ്ട്

No comments