Breaking News

എടത്തോട് മാണിയൂർ മഹാദേവ ക്ഷേത്ര പ്രതിഷ്ഠദിനാഘോഷം ജൂൺ 24, 25 തിയ്യതികളിൽ നടക്കും ആഘോഷ കമ്മിറ്റി രൂപികരിച്ചു


എടത്തോട്  : മാണിയൂർ മഹാദേവ ക്ഷേത്ര  പ്രതിഷ്ഠദിനാഘോഷം ജൂൺ 24, 25 തിയ്യതികളിൽ നടക്കും. നടത്തിപ്പിനായി  പി.സി ഗംഗധരൻ, ചെയർമാൻ ആയും ബാബു മാണിയൂർ കൺവീനറായും 22 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ക്ഷേത്രത്തിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് കരുണാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു . ബാലകൃഷ്ണൻ കെ പി മാണിയൂർ ,പി കുഞ്ഞിക്കണ്ണൻ നായർ, കോളിയാർ കുമാരൻ നായർ,  ഗംഗാധരൻ എടത്തോട്, വിജയൻ പൊതുവാൾ, സന്തോഷ് കോളിയാർ, ലക്ഷ്മി ചീരോൽ എന്നിവർ സംസാരിച്ചു

No comments