Breaking News

വായന പക്ഷാചരണം 2024 പുസ്തക ചർച്ചയും അനുമോദനവും സംഘടിപ്പിച്ച് റെയിൻബോ കോടോത്ത്


കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി കോടോത്ത് റെയിൻബോ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ചയും അനുമോദനവും സംഘടിപ്പിച്ചു

 യുവകവി ജോഷ്വ കോടോത്തിന്റെ ആ വൻ കാവ് ജല്പനങ്ങൾ എന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ മലയാളം ലിറ്ററേച്ചർ അക്കാഡമി ഗോൾഡൽ ലോട്ടസ് ബുക്ക് പ്രൈസ് അവാർഡ് ജേതാവ് വേണുഗോപാൽ ചുണ്ണംകുളം പുസ്തകത്തിന്റെ അന്തർധാരയെ മുൻനിർത്തി വിഷയാവതരണം നടത്തി. ചർച്ചയിൽ അധ്യാപകരായ റഹീം കെ ടി കെ , പ്രസീജ , പ്രമോദ് എരുമക്കുളം എന്നിവർ പങ്കെടുത്തു. വൃത്തഭംഗികൊണ്ടും പദപ്രയോഗങ്ങളാലും സമ്പുഷ്ടമായ രചന മാനവ ഉന്നമനത്തിന് ദിശാബോധം നൽകുന്നതാണെന്നും എഴുത്തിന്റെ രീതി മറ്റ് പല സൃഷ്ടികളിൽ നിന്നും വേറിട്ട് നിൽക്കുന്നതും ഭാവനസമ്പന്നവുമാണെന്നും വിലയിരുത്തി. ആദ്യസൃഷ്ടിയിൽ തന്നെ ഒരു ഇരുത്തംവന്ന കവിയാകാൻ ജോഷ്വ ക്ക് സാധിച്ചിട്ടുണ്ടെന്ന് ഐക്യകണ്ഠേന കവിയുടെ സാനിധ്യത്തിൽ നടന്ന ചർച്ച തെളിയിച്ചു.കവി ജോഷ്വ, ഗോൾഡൻ ലോട്ടസ് ബുക്ക് പ്രൈസ് ജേതാവ് വേണുഗോപാൽ ചുണ്ണംകുളം എന്നിവരെ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശ്രീജ ആദരിച്ചു. ടി.കെ.നാരായണൻ കോടോം, നാരായണൻ നെല്ലിയറ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉണ്ണിക്കണ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ലൈബ്രറി സെക്രട്ടറി മനോജ് കുമാർ സ്വാഗതവും പ്രസിഡന്റ് പി രമേശൻ നന്ദിയും പറഞ്ഞു.

No comments