Breaking News

സാങ്കേതിക തടസ്സങ്ങൾ നീങ്ങി ; വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ 60 പട്ടികവർഗ കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡായി


വെള്ളരിക്കുണ്ട് :  സ്വന്തം പേരിൽ വീടില്ലാത്തതിൻ്റെ പേരിലും താമസിക്കുന്ന വീടിന് നമ്പറില്ലാത്തതിൻ്റെ പേരിലും  അടിസ്ഥാന രേഖകൾ ഇല്ലാത്തതിൻ്റെ പേരിലും കാലങ്ങളായി റേഷൻ കാർഡില്ലാത്ത 60 പട്ടികവർഗ്ഗ കുടുംബംങ്ങൾക്ക് റേഷൻ കാർഡായി. വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ കടയക്കര, ചിറംകടവ്, പെരളം, കോടംകല്ല്, കൂവപ്പാറ, വളഞ്ഞങ്ങാനം, ആലത്തടി, അടുക്കളക്കണ്ടം, നാട്ടക്കൽ, വാഴക്കോളനി, മൂത്താടി, കടവത്തുമുണ്ട, മൈക്കയം, പുഞ്ച, മരുതുംകുളം, പയാളം, കൊന്നനംകാട് തുടങ്ങിയ പട്ടികവർഗ്ഗ ഊരുകളില 60 കുടുംബംങ്ങൾക്കാണ് വിടിന് നമ്പറില്ലാത്തതിനാലും, മറ്റ് രേഖകൾ ഇല്ലാതിരുന്നതിനാലും, അപേക്ഷ സ്വീകരിക്കാതിരുന്നതിനാലും റേഷൻ കാർഡ് ലഭിക്കാതെ പോയ കുടുംബംങ്ങൾക്കാണ് പുതുതായി റേഷൻ കാർഡ് ലഭിച്ചത്. വീട്ടു നമ്പറില്ലാത്തവർക്കും റേഷൻ കാർഡ് നൽകുന്ന സർക്കാറിൻ്റെ  പരിപാടിയിൽ പെടുത്തിയാണ് ഇപ്പോൾ കാർഡ് നൽകിയത്. കഴിഞ്ഞ 30 ന് വിരമിച്ച വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസർ ടി സി സജീവന്റെ പ്രത്യേക താൽപര്യവും, ഭീമനടി ട്രൈബൽ ഓഫീസർ എ ബാബുവിന്റെ കഠിന ശ്രമവും ഒരു രേഖയും ഇല്ലാതിരുന്ന ഈ കുടുംബംങ്ങൾക്ക് റേഷൻ കാർഡ് ലഭിച്ചത്. വില്ലേജ് ഓഫീസുകൾ, തിമിരി അക്ഷയ എന്നിവരും ആത്മാർത്ഥമായി സഹകരിച്ചതായി ട്രൈബൽ ഓഫീസർ പറഞ്ഞു. റേഷൻ കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അധ്യക്ഷനായി. അസിസ്റ്റന്റ് ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ കെ സുരേന്ദ്രൻ മുഖ്യാതിഥിയായി. ബ്ലോക്ക് ജോയിന്റ് ബിഡിഒ കെ ജി ബിജുകുമാർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനം, കുച്ചുപ്പിടി, എ ഗ്രേഡ് ലഭിച്ച സച്ചു സതീശൻ വസ്ത്രം ഉൾപ്പെടെയുള്ള ചമയ വസ്തുക്കളും, സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കുളിലെ അർജുൻ ഷിജു ശങ്കർ, ലിഖിൻ, അതുൽരാജ്, വൈശാഖ് എന്നിവർക്കും, സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ ജില്ലയെ മാലോത്ത് കസബയിലെ തീർത്ഥയ്ക്കും സ്പോർട്സ് ക്വിറ്റുകൾ വിതരണം ചെയ്തു. ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും സി വിഷ്ണു നന്ദിയും.  പറഞ്ഞു.

No comments