Breaking News

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട അംഗൻവാടി കുട്ടിയുടെ ബാഗിൽ മല വിസർജനം പൊതിഞ്ഞു വച്ചവർക്കെതിരെ കേസെടുക്കുക: ഷിബു പാണത്തൂർ


വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ അംഗൻവാടിയിൽ പഠിക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടിയുടെ ബാഗിൽ മലവിസ്സർജനം പൊതിഞ്ഞു വെച്ച അംഗൻവാടി ടീച്ചർക്കെതിരെയും, ഹെൽപ്പർക്കെതിരെയും പട്ടികജാതി - പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് കേരള വനവാസി വികാസ കേന്ദ്രം ഇടുക്കി ജില്ല സംഘടന സെക്രട്ടറിയും കാസറഗോഡ് എസ് എം എസ് മോണിറ്ററിംഗ് കമ്മറ്റി അംഗവുമായ ഷിബു പാണത്തൂർ ആവശ്യപ്പെട്ടു. വർഷങ്ങളായി ഈ അംഗൻവാടിയിൽ ജോലി ചെയ്യുന്ന ഇവർ ആദിവാസി കുട്ടികളെ വളരെ അവജ്ഞയോടും വെറുപ്പോടും കൂടിയാണ് സമീപിക്കുന്നതെന്നാണ് അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞതെന്ന് ഷിബു പറഞ്ഞു.  രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നത് കൊണ്ടും ഭയപ്പാട് കൊണ്ടും ആരും പരാതിപ്പെടാൻ മുന്നോട്ട് വരാറില്ല. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാറില്ല. ആദിവാസി കുട്ടിയോടും കുടുംബത്തോടും മനുഷ്യത്വരഹിതമായി പെരുമാറിയ അംഗനവാടി ജീവനക്കാർക്കെതിരെ തക്കതായ നിയമപടി സ്വീകരിക്കണമെന്നും അവരെ  സർവ്വീസിൽ നിന്ന് മാറ്റി നിർത്താനുള്ള  നടപടികൾ കൂടി സ്വീകരിക്കണമെന്നും ഷിബു പാണത്തൂർ കാസറഗോഡ് എസ് എം എസ് ഡി വൈ എസ് പി ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

No comments