Breaking News

പൊട്ടിപ്പൊളിഞ്ഞ ചട്ടമല-വെളിച്ചംതോട്-പറമ്പ റോഡിലൂടെ പതിറ്റാണ്ടുകളായി ദുരിതയാത്ര നാട്ടുകാർ പ്രതിഷേധത്തിൽ


ചിറ്റാരിക്കാൽ : വെസ്റ്റ് എളേരി പഞ്ചായത്തിലെ 10-ാം വാർഡിലെ ചട്ടമല-വെളിച്ചംതോട്-പറമ്പ റോഡിലൂടെയുള്ള യാത്ര ദുരിത പൂർണ്ണമാകുന്നു. നല്ലൊരു റോഡിനുവേണ്ടിയുള്ള പ്രദേശവാസികളുടെ കാത്തിരിപ്പു തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ട് പിന്നിടുന്നു.

1990 കളിൽ കുടിയേറ്റ കർഷകരുടെ ശ്രമഫലമായി നിർമിച്ചതാണ് ഈ റോഡ്. പിന്നീടു പഞ്ചായത്തിനു കൈമാറുകയായിരുന്നു 

എന്നാൽ ഇപ്പോൾ മഴ പെയ്‌തതോടെ ഇതിലെ ഉള്ള കാൽനട യാത്ര പോലും സാധ്യമാകാത്ത തരത്തിൽ ചെളിക്കുളമായി കിടക്കുകയാണ്. രോഗികളും, 

പ്രായമായവരും കുട്ടികളും അംഗപരിമിതർ അടക്കമുള്ള നൂറ് കണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണ് ഈ നിലയിൽ തകർന്ന് നാശമായി കിടക്കുന്നത്. കൂടാതെ രണ്ട് പട്ടിക വർഗ കോളനിയിലെ കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നു വർഷങ്ങൾ ഇത്രയും ആയിട്ടും മാറിമാറിവരുന്ന പഞ്ചായത്ത് ഭരണസമിതി ഈ പ്രദേശത്തെ അവഗണിക്കുന്നതായി നാട്ടുകാർ പറയുന്നു. നല്ലൊരു റോഡിനായി ഇനിയും എത്ര കാലം കാത്തിരിക്കണം എന്ന ആശങ്കയിലാണ് നാട്ടുകാർ .



No comments