Breaking News

സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ ; കൊട്ടിയൂർ, മാടായിക്കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തും


കണ്ണൂര്‍: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായിക്കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളില്‍ ദർശനം നടത്തും.പിന്നീട് കണ്ണൂര്‍ പയ്യാമ്ബലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും.


ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് അദ്ദേഹം സ്വന്തം മണ്ഡലമായ തൃശൂരിലേക്ക് മടങ്ങും. ടൂറിസം, പെട്രോളിയം വകുപ്പ് സഹമന്ത്രിയാണ് സുരേഷ് ഗോപി. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ സഹമന്ത്രിയായി അദ്ദേഹം കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.


കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുമായി സഹകരിച്ചാണ് സുരേഷ് ഗോപി പ്രവർത്തിക്കുക. സുരേഷ് ഗോപി ചുമതലയേല്‍ക്കുമ്ബോള്‍ ഹർദീപ് സിങ് പുരിയും ഒപ്പമുണ്ടായിരുന്നു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു. ചുമതലയേല്‍ക്കുന്നതിന് മുമ്ബ് അദ്ദേഹം സഭാ മേലധ്യക്ഷന്മാരെ വിളിച്ച്‌ അനുഗ്രഹം തേടി.


No comments