ചിറ്റാരിക്കാൽ കാറ്റാംകവലയിൽ വീടിന്റെ മതിൽ തകർന്നു ; കുടുംബത്തെ മാറ്റിപാർപ്പിച്ചു
ചിറ്റാരിക്കാൽ: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ ചിറ്റാരിക്കാൽ കാറ്റാംകവല കോളനിയിലെ കുഞ്ഞിക്കണ്ണന്റെ വീടിന്റെ മതിൽ തകർന്നു. തൊട്ട് താഴെ താമസിക്കുന്ന മിനി മാധവന്റെ വീടിന് സമീപമാണ് കല്ലും മണ്ണും തകർന്നടിഞ്ഞത്. ഉടൻ തന്നെ പരിസര വാസികൾ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് അധികൃതരേയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ചിറ്റാരിക്കാൽ പോലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് അപകടഭീഷണിയെ തുടർന്ന് കുഞ്ഞിക്കണ്ണനെയും മിനിമാധവനേയും തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിപാർപ്പിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തകർന്ന കല്ലും മണ്ണും മാറ്റി.
No comments