കാസർകോട്: ദേശീയ പാതയിലെ മൊഗ്രാല്‍ ജംഗ്ഷനില്‍ എ.ടി.എം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമം. അലാറം മുഴങ്ങിയതോടെ കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊഗ്രാല്‍ ശാഖയോട് ചേര്‍ന്നുള്ള എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ സ്ഥലത്തെത്തി. സിസിടിവി ക്യാമറയില്‍ കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന ഏതാനും ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചാണ് സംഘം എത്തിയത്. ഇന്നു രാവിലെ പൊലീസ് നായയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
No comments