ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ കർക്കിടകം 18 ന് വിശേഷാൽ അടിയന്തരം
വടക്കേ മലബാറിലെ പ്രശസ്തമായ ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രനട കർക്കിടകം 18 ന് ( 2024 ആഗസ്റ്റ് 3) ശനിയാഴ്ച വിശേഷാൽഅടിയന്തിരത്തിനായി വൈകുന്നേരം 6:00 മണിക്ക് നട തുറക്കും. തുടർന്ന് പൂജകൾക്ക് ശേഷം രാത്രി 12 മണിക്ക് നട അടച്ച് പ്രസാദ വിതരണം നടക്കും. തുടർന്ന് തുലാം 10 ന് പത്താമുദയത്തിന് ക്ഷേത്ര നട തുറക്കുകയും ചെയ്യും. അന്നേ ദിവസങ്ങളിൽ മുഴുവൻ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു .കർക്കിടകം 19 മുതൽ തുലാം 9 വരെ ക്ഷേത്രത്തിൽ നിത്യ അടിയന്തരം ഉണ്ടാവുന്നതല്ല. എങ്കിലും ഈ ദിവസങ്ങളിലും ഭജനം, തുലാഭാരം, വിവിധനേർച്ചകൾ എന്നിവ ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്. പ്രാർത്ഥന സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ 9 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0467 2250320'
No comments