ജില്ലാ തനതു വിദ്യാഭ്യാസ പരിപാടി വൈവിധ്യയുടെ അക്കാദമിക ശില്പശാലയ്ക്ക് ബേക്കൽ ബി.ആർ.സിയിൽ തുടക്കമായി
ബേക്കൽ : സമഗ്രശിക്ഷാ കേരളം കാസർഗോഡ് ജില്ലാ പഞ്ചായത്ത് കാസർഗോഡിൻ്റെ സഹായത്തോടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികൾക്ക് അക്കാദമികവും കലാപരവുമായ മികവ് ലക്ഷ്യം വെക്കുന്ന ജില്ലാ വിദ്യാഭ്യാസ തനതു പരിപാടി -വൈവിധ്യ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ബി.ആർ സി അക്കാദമിക സ്റ്റാഫിനുള്ള ജില്ലാതല ഏകദിന ശില്പശാല ബേക്കൽ ബി.ആർ.സിയിൽ വച്ചു നടന്നു. അക്കാദമിക പരിശീലനം, കലാപരമായ ശേഷി വികസനം,ഭിന്നശേഷി കുട്ടികൾക്കുള്ള പിൻതുണ, പ്രീപ്രൈമറി വിദ്യാലയങ്ങളുടെ ശാക്തീകരണം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം തുടങ്ങിയ എട്ടോളം വൈവിധ്യ മേഖലകളെ പരിപോഷിപ്പിക്കാനുള്ള രണ്ടു വർഷത്തെ മികവു പ്രവർത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ശ്രീ. ബിജുരാജ് വി.എസ് ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം കോ- ഓർഡിനേറ്റർ ശ്രീ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ രഞ്ജിത് കെ.പി. പദ്ധതി വിശദീകരണം നടത്തി. ബേക്കൽ ബി.പി.സി ശ്രീ. കെ.എം. ദിലീപ്കുമാർ സ്വാഗതവും ഹോസ്ദുർഗ് ബി.പി.സി ശ്രീ.കെ.വി. രാജേഷ് നന്ദിയും പറഞ്ഞു. ട്രെയിനർ ശ്രീ.രാജഗോപാലൻ, ദിലീപ് ക്ലാസ് നയിച്ചു
No comments