Breaking News

കെപിഎസ്ടിഎ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തിഡിസിസി സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം വെള്ളരിക്കുണ്ട് കെ പി എസ് ടി എ ഭവനിൽ കാസർഗോഡ് ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ കെ പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ല പ്രസിഡണ്ട് ജിജോ പി ജോസഫ് അധ്യക്ഷനായി. സി എം വർഗീസ്, അലോഷ്യസ് ജോർജ്, വി കെ പ്രഭാവതി, മാർട്ടിൻ ജോർജ്, റോയി കെ റ്റി ,സോജിൻ ജോർജ്,  റ്റിജി ദേവസ്യ, ശ്രീജ പി , ഷിജു കോട്ടമല ,ബിജു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു

No comments