Breaking News

കാട്ടാനകളുടെ ആക്രമണത്തിൽ നിസ്സഹായരായി മലയോര കർഷകർ


പാലാവയൽ :  കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ പാലാവയൽ വില്ലേജിലെ കൂട്ടക്കുഴിയിൽ കാട്ടാന നാശം വിതച്ച കൃഷിയിടങ്ങൾ കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതാ സെക്രട്ടറിമാരായ ഷിജിത്ത് തോമസ് കുഴുവേലിൽ, ജോയി കൊച്ചുകുന്നത്തുപറമ്പിൽ, തോമാപുരം മേഖല പ്രസിഡണ്ട് സാജു പടിഞ്ഞാറേട്ട് തുടങ്ങിയവർ സന്ദർശിച്ചു. തുടർച്ചയായി  കൂട്ടത്തോടെ കാട്ടാനകൾ എത്തി  കൃഷി നശിപ്പിക്കുന്നത്  നോക്കി നിസ്സഹായരായി ജീവിക്കുകയാണ്  പാലാവയൽ വില്ലേജിലെ കൂട്ടക്കുഴി, മീനഞ്ചേരി, കോളിത്തട്ട് , ചാവറഗിരി തുടങ്ങിയ പ്രദേശവാസികൾ 

ജോണി മുഞ്ഞനാട്ട് , ഷിബു മുഞ്ഞനാട്ട് ,   നോബിൾ ഇടയാനിക്കാട്ട് , അംബുജം കുട്ടനാപറമ്പിൽ കുര്യാച്ചൻ കർക്കിടംപള്ളിൽ,  ബാബു കർക്കിടംപള്ളിൽ , കൊച്ചുമോൻ കർക്കിടംപള്ളിൽ , ജോയി നടുവിലേക്കുറ്റ് , സനീഷ് ഉടുമ്പക്കൽ, ജോൺസൻ പാറേക്കുടിയിൽ, ബിജു പാറേക്കുടിയിൽ,സണ്ണി പാറേക്കുടിയിൽ, കുട്ടിച്ചൻ പാറേക്കുടിയിൽ തുടങ്ങി നിരവധി കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കാട്ടാനകളുടെ ആക്രമണത്തിൽ ഉണ്ടായിരിക്കുന്നത് കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും, കർണാടക വനാതിർത്തിയിൽ വൈദ്യുതി ഫെൻസിംഗ് വേലികൾ സ്ഥാപിക്കണമെന്നും, കേരളത്തിൽ നിന്ന് ആർ ആർ ടി ടീമിനെ ചുമതലപ്പെടുതി കാട്ടാനാകളെ കൃഷിയിടങ്ങളിൽ നിന്ന് തുരത്തി ഓടിക്കാൻ വേണ്ട നടപടികൾ കേരള സർക്കാറും, വനംവകുപ്പും, ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്ന്  കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ  ആവശ്യപ്പെട്ടു.



No comments