Breaking News

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, വൈ.എം.സി.എ, വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്തമായി ചിറ്റാരിക്കാലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി


ചിറ്റാരിക്കാൽ: കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലും, വൈ എം സി എ ചിറ്റാരിക്കാൽ യൂണിറ്റും, വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാൽ യൂണിറ്റും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഓർത്തോ വിഭാഗവും, ജനറൽ മെഡിസിൻ വിഭാഗത്തിന്റെയും ക്യാമ്പ് ആണ് നടത്തിയത്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓർത്തോ അസിസ്റ്റൻ്റ് സർജൻ  ഡോ. അഖിൽ തോമസ്, ഡോ. മുഹമ്മദ് ഷാനിദ് എന്നിവരാണ് മെഡിക്കൽ ക്യാമ്പിനെ നേതൃത്വം നൽകിയത്.

തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലയ വികാരി റവ. ഡോ. മാണി മേൽവെട്ടം ക്യാമ്പ് ഉദ്ഘാടനം നടത്തി. വൈ എം സി എ ചിറ്റാരിക്കാൽ യൂണിറ്റ് സെക്രട്ടറി റോഷൻ എഴുത്തുപുരക്കൽ, വൈ എം സി എ കാസറഗോഡ് സബ് റീജിയൺ ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് കൺവീനർ ഷിജിത്ത് തോമസ് കുഴുവേലിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാൽ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ഷിജോ നഗരൂർ എന്നിവർ സംസാരിച്ചു. സാബു കുഴുവേലിൽ, എബിൻ പാതിപ്പുരയിടം, സെബിൻ ഈഴറാട്ട്, ഡയസ് വലിയപറമ്പിൽ, ബേബി ഇലഞ്ഞിമറ്റം , അരുൺ ചിലമ്പട്ടശേരി എന്നിവർ നേതൃത്വം നൽകി. നൂറോളം ആളുകൾ പങ്കെടുത്ത ക്യാമ്പ് ചിറ്റാരിക്കാൽ വ്യാപാരഭവനിൽ വെച്ചാണ് നടന്നത്.

No comments