പിലിക്കോട് കൊല്ലോറോടിയിൽ പശുവിന് നേരെ പീഡന ശ്രമം
പിലിക്കോട് കൊല്ലോറോടിയിൽ പുല്ല് മേയാൻ കെട്ടിയ പശുവിനെ കുറ്റികാട്ടിൽ വരിഞ്ഞു കെട്ടിയ നിലയിൽ കണ്ടെത്തി. പശുവിനെ കാണാതായതിന് തുടർന്ന് ഉടമസ്ഥൻ നടത്തിയ തെരച്ചിലിലാണ് കാലും വാലും മൂക്ക് കയറും വലിഞ്ഞു മുറുക്കി കെട്ടി വെച്ചിരുന്ന നിലയിൽ കണ്ടെത്തിയത്. സംഭവ സമയം കുറ്റിക്കാട്ടിൽ നിന്നും ഒരാൾ ഓടിരക്ഷപ്പെട്ടതായി ഉടമസ്ഥൻ പറയുന്നു. മൃഗഡോക്ടർ സ്ഥലത്തെത്തി പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകി. ഉടമസ്ഥൻ പോലീസിൽ പരാതി നൽകി. പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.
No comments