Breaking News

കാർഷികവിളകൾ നശിപ്പിച്ച് വീണ്ടും കാട്ടാന കൂട്ടം... ആശങ്കയോടെ മലയോര കർഷകർ


കൊന്നക്കാട് : മലയോരത്ത് വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രിയിൽ വള്ളിക്കടവ് മാലോത്ത് കസബ ഹയർ സെക്കണ്ടറി സ്കൂളിന് രണ്ട് കിലോമീറ്റർ അടുത്ത് വരെ കാട്ടാനഎത്തി. ഒട്ടേമ്മാളത്തെ കൃഷിയിടങ്ങളിലാണ് കാട്ടാന കൂട്ടം നാശം വിതച്ചത്. കഴിഞ്ഞ ജനുവരിയിലും ഇവിടെ കാട്ടന ഇറങ്ങിയിരുന്നു. ഇത്തവണ മനുഷ്യ വാസ പ്രാദേശങ്ങളിൽ എത്തി കൃഷി നധിപ്പിച്ചത് പ്രദേശത്തെ ആശങ്കയിലാഴ്ത്തി. വിദ്യാർത്ഥികൾ അടക്കം സ്കൂളിലേക്ക് പോകുന്ന വഴിയുടെ മീറ്ററുകൾ അകലത്തിൽ കാട്ടാന എത്തിയത് രക്ഷിതാക്കളുടെയും ആശങ്ക ഇരട്ടിയാക്കി. കൂട്ടമായി എത്തിയ കാട്ടാന കൂട്ടം കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചെന്ന് യുവ കർഷകൻ അമൽ പാറത്താൽ പറഞ്ഞു.കാർഷിക വിളകളുടെ വില തകർച്ചയിൽ നട്ടം തിരിയുന്ന കർഷന് ഇരുട്ടടിയായി മാറി ആനയുടെ അക്രമം.ജോർജ് ചക്കാലക്കൽ,മാത്യു പാറത്താൽ, ജോർജ് പിണക്കാട്ട് പറമ്പിൽ എന്നിവരുടെ കൃഷിയാണ്‌ നശിപ്പിച്ചത്‌. കഴിഞ്ഞ ദിവസം കൊന്നക്കാട് നെല്ലിമലയിലും,മാലോം പുഞ്ചയിലും കാട്ടാന കൃഷി നശിപ്പിച്ചിരുന്നു..

No comments