Breaking News

കരിന്തളം ഗവ.കോളേജ് വിദ്യാർത്ഥിനിയായ ഗീതുവിന്റെ ചികിത്സയ്ക്കായി തമ്പുരാട്ടി ബസ് കാരുണ്യയാത്രയിലൂടെ സമാഹരിച്ചത് 1,10,000 രൂപ


പരപ്പ : ബിരിക്കുളം കൂടോൽ സ്വദേശിനിയും കരിന്തളം ഗവ.കോളേജ് വിദ്യാർത്ഥിനിയുമായ ഗീതുവിന്റെ ചികിത്സയ്ക്കായി തമ്പുരാട്ടി ബസ് കാരുണ്യയാത്രയിലൂടെ സമാഹരിച്ചത് 1,10,000 രൂപ.

പരപ്പ- കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന തമ്പുരാട്ടി ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു ഗീതു. ഗീതു അസുഖ ബാധിതയായി ചികിത്സാ സഹായം തേടുന്ന വിവരമറിഞ്ഞ തമ്പുരാട്ടി ബസ് ഉടമ, ജീവനക്കാർ, ബസ് കിങ്സ് ഫാമിലി വാട്സ് ആപ് കൂട്ടായ്മ എന്നിവർ ചേർന്ന് വ്യാഴാഴ്ചയാണ് കാരുണ്യയാത്ര നടത്തിയത്. നാട്ടുകാർ ഗീതു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച ദിവസം തന്നെ ഇവർ കാരുണ്യയാത്ര നടത്താൻ സന്നദ്ധരാണെന്ന് അറിയിച്ചിരുന്നു. മറ്റു ബസുകളിലെ തൊഴിലാളികളും കാരുണ്യയാത്രയുടെ വിജയത്തിനായി കൈ കോർത്തു. പരപ്പ ടോപ്ടെൻ ക്ലബ്, പുലിയംകുളം ലക്കി സ്റ്റാർ ക്ലബ്, കുമ്പളപ്പള്ളി എസ്കെജിഎംഎയുപിഎസ് പിടിഎ ആന്റ് സ്റ്റാഫ്, ഹരിത കർമസേന അംഗങ്ങൾ, കൊല്ലമ്പാറയിലെ സിഐടിയു ഓട്ടോത്തൊഴിലാളികൾ, ഓട്ടോ- ടാക്സി തൊഴിലാളികൾ, വ്യാപാരികൾ, നാട്ടുകാർ, കാരുണ്യയാത്ര നടത്തിയ ദിവസം ബസിൽ യാത്ര ചെയ്ത യാത്രക്കാർ എന്നിവർക്കും മറ്റു സഹായങ്ങൾ നൽകിയവർക്കും കാരുണ്യയാത്ര കമ്മിറ്റി നന്ദി അറിയിച്ചു. നീലേശ്വരം സിഐ കെ.വി.ഉമേശനാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ആദ്യ സംഭാവന നൽകിയത്. തമ്പുരാട്ടി ബസ് നടത്തുന്ന അഞ്ചാമത്തെ കാരുണ്യയാത്രയാണിത്

തമ്പുരാട്ടി ബസിന്റെ കാരുണ്യ യാത്രയിലേക്ക് കാരുണ്യ സ്പർശവുമായി മണ്ണിന്റെ കാവലാൾ കർഷക കൂട്ടായ്മ 

കാരുണ്യ യാത്ര നടത്തിയ തമ്പുരാട്ടി ബസിലേക്ക് സഹായവുമായി  കാസർഗോഡ് ജില്ലയിലെ മികച്ച കാർഷിക കൂട്ടായ്മകളിൽ ഒന്നായ മണ്ണിന്റെ കാവലാൾ കൂട്ടായ്മയും. കാർഷിക മേഖലയിലെ ഒട്ടനവധി മികച്ച പ്രവർത്തനങ്ങൾക്കിടയിലും ഒട്ടനവധി കാരുണ്യ പരിപാടികൾ ചെയ്യാനായി മണ്ണിന്റെ കാവലാൾ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്


No comments