Breaking News

വായന പക്ഷാചരണം: വെള്ളരിക്കുണ്ട് താലൂക്ക്‌തല സമാപനവും ഐ.വി.ദാസ് അനുസ്‌മരണവും ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറിയിൽ നടന്നു


ചിറ്റാരിക്കാൽ: വായന പക്ഷാചരണത്തിൻ്റെ വെള്ളരിക്കുണ്ട് താലൂക്ക്‌തല സമാപനവും ഐ.വി.ദാസ് അനുസ്‌മരണവും ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറിയിൽ നടന്നു. സമാപന സമ്മേളനം ഈസ്‌റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോസ് സെബാസ്‌റ്റ്യൻ അധ്യക്ഷനായി. ഐ.വി.ദാസ് അനുസ്‌മരണം ഡോ. പി.ഡി.സീമ നിർവഹിച്ചു. ഈസ്‌റ്റ് എളേരി പഞ്ചായത്ത് സ്ഥഥിരം സമിതി അധ്യക്ഷൻ കെ.കെ.മോഹനൻ, പഞ്ചായത്ത് അംഗം സിന്ധു ടോമി, താലൂക്ക് സെക്രട്ടറി എ.ആർ.സോമൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ, താലൂക്ക് ജോയിൻ്റ് സെക്രട്ടറി ബി.കെ.സുരേഷ്, താലൂക്ക് എക്സിക്യുട്ടീവ് അംഗം കെ.ഗോവിന്ദൻ, യുവശക്തി ലൈബ്രറി പ്രസിഡൻ്റ് പി.വി.പുരുഷോത്തമൻ, പഞ്ചായത്ത് സമിതി കൺവീനർ പി.ഡി.വിനോദ് എന്നിവർ പ്രസംഗിച്ചു.

No comments