Breaking News

വെസ്റ്റ് എളേരി പെരുമ്പട്ടയിൽ കനത്ത മഴയിലും കാറ്റിലും തെങ്ങ് വീണ് വൈദ്യുതി കമ്പി പൊട്ടി


കുന്നുംകൈ: ശക്തമായി പെയ്ത കനത്ത മഴയിലും, ശക്തമായി വീശിയടിച്ച കാറ്റിലും പെരുമ്പട്ട പാലത്തിൽ, റോഡിന് സമീപമുണ്ടായിരുന്ന തെങ് വീണ് വൈദ്യുതി കമ്പി പൊട്ടുകയും അതുവഴിയുള്ള ഗതാഗതം മടങ്ങുകയും ചെയ്തു.

 നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡിലേക്കാണ് വീണത് , മാത്രമല്ല വീഴ്ച അല്പം തെറ്റിയിരുന്നെങ്കിൽ  സമീപത്തുള്ള   ചായക്കടയിലേക്കാകുമായിരുന്നു. ഭാഗ്യവശാൽ ആ സമയം അതുവഴി വാഹനം കടന്നുപോവുകയോ , റോഡിൽ ആൾക്കാരോ ഉണ്ടായിരുന്നില്ല.

 വിവരമറിഞ് അവിടെ എത്തിയവർ തെങ് മുറിച് മാറ്റി ഗതാഗതയോഗ്യമാക്കി , വൈദ്യുതി മുടങ്ങിയതിനാൽ ഗ്രാമം ഇരുട്ടിലായി.

 ഇങ്ങനെ അപകട ഭീഷണിയുള്ള മരങ്ങളും തെങ്ങുകളും മലയോര ഭാഗത്ത് ധാരളമുണ്ട് ,

അതൊക്കെ മുറിച്ച് മാറ്റണമെന്ന് മഴക്കാലം തുടങ്ങിയപ്പോൾ തന്നെ പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയതാണ് പക്ഷെ കൂടുതൽ പേരും അത് മുഖവിലക്ക് എടുത്തു കാണുന്നില്ല,

No comments