Breaking News

ചെറുപുഴ പ്രാപ്പൊയിലിൽ ദമ്പതികൾ തൂങ്ങി മരിച്ചു


ചെറുപുഴ: പ്രാപ്പൊയില്‍ ഏയ്യന്‍ങ്കല്ലില്‍ ദമ്പതികള്‍ തൂങ്ങി മരിച്ചു.മുല്ലേരി കണ്ടിയില്‍ സനോജ് (40) , ഭാര്യ സനിത (36) എന്നിവരാണ് തൂങ്ങിമരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ഒരു വര്‍ഷ കാലമായി ഇവര്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. മരണപ്പെട്ട സനോജ് ചെമ്പേരി സ്വദേശിയാണ്. ചെറുപുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മക്കള്‍ ഋദ്വൈത്, അദ്വൈത്.

No comments