Breaking News

മുറിച്ചു മാറ്റിയില്ല ... അപകട ഭീഷണിയിലായിരുന്ന മരം പൊട്ടി വീണു , കുന്നുംകൈ ടൗണും പരിസരവും ഗതാഗത കുരുക്കിലായി


കുന്നുംകൈ :  വെസ്റ്റ് എളേരി കുന്നുംകൈ പലത്തിന് സമീപം അപകട ഭീഷണിയിലായിരുന്ന മരങ്ങളിൽ ഒന്ന്  വൈകുന്നേരം പൊട്ടി വീണു .

 നിരവധി വാഹനങ്ങളും സ്‌കൂൾ ബസ്സുകളും വഴിയാത്രക്കാരും കടന്നുപോകുന്ന റോഡിന് സമീപം  എപ്പോഴും വീഴാം എന്ന നിലയിൽ ഭീഷണിയായിരുന്ന മരങ്ങൾ മുറിച്ച് മാറ്റിയില്ലങ്കിൽ വലിയ അപകടമായിരിക്കും സംഭവിക്കുക എന്ന് അധികൃതരെ വ്യാപാരികളും നാട്ടുകാരും പലവട്ടം അറിയിച്ചതാണ് .ഈ മരത്തിന് സമീപം ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതാണ് , വാഹനങ്ങൾക്ക് മുകളിൽ വീഴാതെ , മരം പകുതി ഭാഗത്ത് നിന്ന് പൊട്ടി വീണതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ല,

 വീഴ്ച്ചയുടെ ശക്തിയിൽ വൈദ്യുതി തൂണുകൾ തകർന്നു ,വൈദ്യുതി മടങ്ങുകയും കുറെ നേരത്തെക്ക് ടൗണും പരിസരവും ഗതാഗത കുരുക്കിലുമായി.

 ചിറ്റാരിക്കാൽ പോലീസും ,പെരിങ്ങോം ഫയർ ഫോഴ്സിലെ റെസ്ക്യൂ ടീമും എത്തി റോഡിലേക്ക് വീണു കിടന്ന മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗ കുരുക്ക് അഴിഞ്ഞത്.ടൗണിലെ വ്യാപാരികളും ഡ്രൈവർമാരും നാട്ടുകാരും കൂടെ രംഗത്ത് ഇറങ്ങിയത് കൂടുതൽ സഹായകമായി .

 ഭീഷണിയായി കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യം അധികൃതർ ചെവികൊണ്ടില്ലങ്കിൽ വീണ്ടും ഇതുപോലുള്ള അപകടങ്ങൾക്ക് സാക്ഷിയാകേണ്ടി വരും 





No comments