കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് എ .ഡി. എസിന്റെ നേതൃത്വത്തിൽ "ഇനി ഞങ്ങൾ പറയട്ടെ" ലഹരി വിരുദ്ധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻറർ ഭാഗമായി പതിമൂന്നാം വാർഡ് എ .ഡി. എസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് "ഇനി ഞങ്ങൾ പറയട്ടെ" കരിമ്പിൽ ഹൈസ്കൂൾ കുമ്പള പള്ളി മൈതാനിയിൽ വെച്ചു നടന്നു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പി ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡ് മെമ്പർ ബാബു കെ .വി അധ്യക്ഷ സ്ഥാനം വഹിച്ചു. ജെൻഡർ എ.ഡി.എം.സി ഹരിദാസ് പരിപാടിയിൽ പങ്കെടുത്തവർക്ക് ഉപഹാരം വിതരണം നൽകി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ. വി , ബിന്ദു .ടി. എസ്, രമ്യ. കെ, സി.ഡി.എസ് മെമ്പർ സരിത , എസ്. ടി കോഡിനേറ്റർ മനീഷ്, എസ്. ടി ആനിമേറ്റർമാരായ രാജി ,തങ്കമണി, വിജി ലൻ്റ് ഗ്രൂപ്പ് അംഗങ്ങൾ, സ്നേഹിതാ കോളിംഗ് ബെൽ അംഗങ്ങൾ, ജി.പി.പിമാർ തുടങ്ങിയ 126 പേർ പരിപാടിയിൽ പങ്കെടുത്തു. എ .ഡി എസ് .സെക്രട്ടറി ശ്രീജ പരിപാടിക്ക് സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ ധന്യ. പി സ്നേഹിതാ, ജി ആർ .സി ക്യാമ്പയിനിങ്ങും പരിപാടിക്ക് നന്ദിയും പറഞ്ഞു.
No comments