Breaking News

ബളാൽ പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങളോട് അവഗണനയെന്ന് ആരോപിച്ചുകൊണ്ടു എൽ ഡി എഫ് പ്രവർത്തകർ കൊന്നക്കാട് ടൗണിൽ പ്രതിഷേധപ്രകടനവും പ്രതിഷേധയോഗവും നടത്തി


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ എൽ ഡി എഫ്  മെമ്പർമാരുടെ വാർഡുകളിലേക്ക് ഫണ്ട് നൽകാത്ത UDFബളാൽ പഞ്ചായത്ത് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്നലെ വൈകിട്ട് കൊന്നക്കാട് ടൗണിൽ പ്രതിഷേധപ്രകടനവും, പ്രതിഷേധയോഗവും നടന്നു. സിപിഐഎം മാലോം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ദിനേശൻ സ്വാഗതം പ്രസംഗം നടത്തി.10 വാർഡ് മെമ്പർ സനോജ് മാത്യു അധ്യക്ഷ പ്രസംഗം നടത്തി. സിപിഐഎം എളേരി കമ്മിറ്റി അംഗം  തമ്പാൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.വെള്ളരിക്കുണ്ട് ടൗൺ മെമ്പർ ഷാജൻ പൈങ്ങോട്ട്, കല്ലഞ്ചിറ മെമ്പർ ശ്രീജ എന്നിവർ സംസാരിച്ചു.

No comments